
ഡെന്മാര്‍ക്കില്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ അപേക്ഷ അംഗീകരിച്ചാല്‍ താല്‍കാലികമായി മാത്രമേ രാജ്യത്ത് തുടരനാകൂ. അവരുടെ രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പായാല്‍ തിരികെ പോകുകയും വേണം. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കണമെങ്കില്‍ ദീര്‍ഘകാലം താമസിച്ച് സ്ഥിരം ജോലിയില്‍ ഏര്‍പ്പെടുകയും നികുതി അടയ്ക്കുകയും വേണം. കുടംബാംഗങ്ങളെ കൂടെ കൊണ്ടുവരാനും നിയന്ത്രണങ്ങള്‍ ഏറെയാണ്.
നിലവില്‍ ബ്രിട്ടനിലെ നിയമമനുസരിച്ച് അഭയം ലഭിക്കുന്ന വ്യക്ത അഞ്ചുവര്‍ഷക്കാലം ബ്രിട്ടനില്‍ തുടരുകയാണെങ്കില്‍ ഐ.എല്‍.ആറിന് (അനിശ്ചിതകാല താമസത്തിനുള്ള അനുമതി അപേക്ഷിക്കാം. പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയാണിത്. ഈ നിയമത്തിനു പകരം അഭയാര്‍ഥികള്‍ക്ക് താല്‍കാലിക താമസസൌകര്യം മാത്രം അനുവദിക്കാനുള്ള നിര്‍ദേശമാകും പുതിയ നിയമത്തില്‍ ഉണ്ടാകുക. കൃത്യമായ ഇടവേളകളില്‍ ഇത് പുനഃപരിശോധിക്കുകയും ഇവരുടെ പ്രവര്‍ത്തി ഏതെങ്കിലും തരത്തില്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ടാല്‍ ഉടന്‍ തിരിച്ചയയ്ക്കുകയും ചെയ്യും.
റിഫോം യുകെ ഉയര്‍ത്തുന്ന കുടിയേറ്റ വിരുദ്ധ തരംഗത്തെ മറികടക്കാനാണ് ലേബര്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ കനത്ത നിയമ നടപടികളുമായി രംഗത്തു വരുന്നത്.
അതിശക്തമായ നടപടികളിലൂടെ ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാത്ത പക്ഷം രാഷ്ട്രീയ നലനില്‍പു തന്നെ അപകടത്തിലാണെന്ന തിരിച്ചറിവാണ് പൊതുവേ കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും മൃതു സമീപനം സ്വീകരിക്കുന്ന ലേബര്‍ പാര്‍ട്ടിയെ മറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നിര്‍ബന്ധിതരാക്കുന്നത്.

Comments: